Latest NewsNewsIndia

കള്ളുകുടിച്ച കൗമാരക്കാരനെ പോലെയാണ് മോദി സ‍ർക്കാരെന്ന് കണ്ണൻ ഗോപിനാഥൻ

ഗോവ : മോദി സർക്കാർ ‘മദ്യപിച്ച കൗമാരക്കാരനെ’ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബങ്ങൾ തകർക്കുമെന്നും മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ.

പൗരത്വ ഭേദഗതി നിയമം തെറ്റായ നിയമമാണെന്ന് ചില ആർഎസ്എസ് പ്രവർത്തകർക്കു പോലും മനസിലായിട്ടുണ്ട്. എന്നാൽ അവരുടെ സ്വന്തം കുഞ്ഞായതിനാലാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെ നിശബ്ദത പാലിക്കുന്നത്. ഉത്തർപ്രദേശിൽ രണ്ടു തവണ തന്നെ അറസ്റ്റു ചെയ്തു. പൗരത്വ നിയമത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നതാണ് കാരണം.

നിരവധി ആർഎസ്എസ് പ്രവർത്തകരുമായി സംസാരിച്ചിട്ടുണ്ട്. അവരും ഇതു മനസിലാക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്ന് തെറ്റായതെന്തോ നടന്നിട്ടുണ്ടെന്ന് അവർക്കും ബോധ്യം വന്ന് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ നിയമത്തെ പിന്തുണയ്ക്കാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കണ്ണൻ ഗോപിനാഥൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button