ന്യൂഡല്‍ഹി: രാഷ്ട്രീയവിദ്വേഷം തീര്‍ക്കാന്‍ കോടതിമുറികള്‍ അരങ്ങാക്കരുതെന്ന ശക്തമായ താക്കീതുമായി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ ബി.ജെ.പി. നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ താക്കീത്.ബംഗാള്‍ സര്‍ക്കാരിനായി ഹാജരായ കപില്‍ സിബലിനോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പൊതുതാല്പര്യ ഹര്‍ജി നല്‍കാനാകുമോയെന്നും അതിന് അനുവദിക്കണമോയെന്നും കോടതി നിര്‍ബന്ധമായും പരിശോധിക്കണമെന്നു കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.ഇതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. രാഷ്ട്രീയവിദ്വേഷം തീര്‍ക്കാന്‍ നിങ്ങള്‍ ഇരുകൂട്ടരും കോടതിയെ വേദിയാക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. ഇതിനു കോടതി മുറിയില്‍ സമയം എടുക്കേണ്ട. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പോയി ഇരിക്കുന്നതാണ് നല്ലത്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
പിന്നാലെ കോടതിയില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതിന് ഇരുപക്ഷത്തേയും അഭിഭാഷകരെ ചീഫ് ജസ്റ്റിസ് ശകാരിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്ത്തകന് ദുലാല്‍ കുമാറിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്കാന് ബംഗാള്‍ സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.
Post Your Comments