കൊൽക്കത്ത : ഐഎസ്എല്ലിൽ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ട് കരുത്തരായ എടികെ ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളി. വൈകിട്ട് 07:30തിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
Battle of the #⃣3⃣3⃣s
Which of these two players will emerge on top?
Discuss ? https://t.co/fHOQn7LyYK#ATKNEU #HeroISL #LetsFootball pic.twitter.com/uTx29r6jO9
— Indian Super League (@IndSuperLeague) January 27, 2020
13മത്സരങ്ങളിൽ 24പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള എടികെ കരുത്തുറ്റ പ്രകടനം ഇന്ന് നടത്തുമെന്ന് പ്രതീക്ഷിക്കാം. 11 മത്സരങ്ങളിൽ 11പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് പ്ലേ പ്രതീക്ഷകൾ മങ്ങിയ അവസ്ഥയാണുള്ളത്. ഈ മത്സരത്തിൽ ജയിച്ചാലും മുന്നിലെത്തുക പ്രയാസം.
പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്. നിർണായക എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ എഫ് സി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഹ്യൂഗോ ബോമൂസ്(26,83) ജാക്കിചന്ദ് സിംഗ്(45+1)എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. മെസ്സി ബൗളി(53) ഒക്ബെച്ചേ(69) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
14 മത്സരങ്ങളില്‍ 14 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ നഷ്ടമായി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോലും പ്ലേ ഓഫിൽ എത്തുവാൻ സാധിച്ചേക്കില്ല. ജയത്തോടെ ഗോവ 14 മത്സരങ്ങളില്‍ 27 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 25 പോയിന്റുമായി ബെംഗളൂരു എഫ് സിയാണ് രണ്ടാം സ്ഥാനത്ത്. എടികെയാണ് മൂന്നാം സ്ഥാനത്ത്.
Post Your Comments