മഡ്‌ഗോവ: ഐഎസ്എൽ സീസണിലെ കലാശപ്പോരിലേക്ക് ആര് ആദ്യമെത്തുമെന്ന് ഇന്നറിയാം.ആദ്യ സെമിയുടെ രണ്ടാംപാദത്തിലെ നിർണായക മത്സരത്തിനൊരുങ്ങി ഗോവയും, ചെന്നൈയും. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ രാത്രി ഇരുടീമുകളും ഏറ്റുമുട്ടും.
? | It's almost time for the second leg to begin!
Read our preview of #FCGCFC as we deconstruct the match on our website ⤵
#HeroISL #LetsFootballhttps://t.co/kZHmLOXhBu— Indian Super League (@IndSuperLeague) March 7, 2020
ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ, പട വെട്ടി ഒന്നാമനായി എത്തിയ ഗോവയ്ക്ക് പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ കനത്ത തിരിച്ചടി നേരിട്ടു. ഒന്നിനെതിരെ നാല് ഗോളിന് ചെന്നൈ ജയിച്ചതിനാൽ ഗോവയ്ക്ക് ഇനി ഫൈനലിൽ ഇടം നേടണമെങ്കിൽ ലിയ മാര്‍ജിനിലുള്ള വിജയം നേടിയാൽ മാത്രമേ സാധിക്കു. ആദ്യപാദം നഷ്‌ടമായ സൂപ്പര്‍ താരം എഡു ബേഡിയയുടെ തിരിച്ചുവരവ് ഗോവക്ക് കരുത്തേകും,പരിക്കില്‍ നിന്ന് മോചിതരായ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ഹ്യുഗോ ബൗമാസ് എന്നിവരും ഇലവനില്‍ തിരിച്ചെത്തും.
Face-off at the Fatorda! ⚔
Goals are promised when these 2 teams go up against each other. Who will book their place in the #HeroISLFinal?
#FCGCFC #HeroISL #LetsFootball pic.twitter.com/WP2vaO5CIq— Indian Super League (@IndSuperLeague) March 7, 2020
കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ചെന്നൈയ്ക്ക് മുന്നിലെത്താൻ ആയാൽ ഫൈനൽ പ്രവേശനം എളുപ്പമാകും. ഐഎസ്എല്ലിലെ 10 മത്സരങ്ങളിലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. എട്ട് തവണ ഗോവ ജയിച്ചപ്പോള്‍ ഏഴ് തവണ വ്യായാമ ചെന്നൈക്ക് ഒപ്പം നിന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.
Post Your Comments