പനാജി : ഐഎസ്എല്ലിൽ ഗോവയുടെ പ്രതീക്ഷകൾ അസ്തമിച്ചു. കഴിഞ്ഞ ദിവസത്തിലെ രണ്ടാം സെമി പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ചെങ്കിലും 6-5ന്റെ അഗ്രിഗേറ്റ് സ്കോറിൽ ഗോവയെ വീഴ്ത്തി ചെന്നൈയിൻ എഫ് സി കലാശപോരാട്ടത്തിൽ ഇടംനേടി.
.@ChennaiyinFC edge @FCGoaOfficial on aggregate in the semi-final!#FCGCFC #HeroISL #LetsFootball pic.twitter.com/TCK8313LYX
— Indian Super League (@IndSuperLeague) March 7, 2020
.@FCGoaOfficial were good on the night, but it wasn't enough to pip @ChennaiyinFC in the tie!#FCGCFC #HeroISL #LetsFootball pic.twitter.com/kWw9YLZCfe
— Indian Super League (@IndSuperLeague) March 7, 2020
ആദ്യ 21 മിറ്റിൽ തന്നെ ഗോവ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ഒരു സെൽഫ് ഗോളും പിന്നെ മൗർറ്റാട ഫാളിന്റെ ഗോളുമായിരുന്നു മികച്ച തുടക്കം നൽകിയത്. എന്നാൽ ഹ്യൂഗോ ബോമസിന് പരിക്കേറ്റത് ഗോവയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചാങ്തെയും വാൽസ്കിസും ഗോൾ നേടിയതോടെ ചെന്നൈ ഒപ്പത്തിനൊപ്പമെത്തി. 81-ാം മിനിറ്റിൽ ഏഡു ബേഡിയയും പിന്നാലെ ഫാളും ഗോളും നേടി മുന്നിലെത്തിയെങ്കിലും ഫൈനൽ നഷ്ടമായി. ഇന്ന് നടക്കുന്ന ബെംഗളൂരു എടികെ പോരാട്ടത്തിലെ വിജയി ആകും കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി.
Post Your Comments