Latest NewsIndia

ബിജെപി മേഖല സെക്രട്ടറിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നേരത്തെ, രഘുവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു

തിരുച്ചി: തമിഴ്‌നാട്ടില്‍ തിരുച്ചിയിൽ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല. അതേസമയം പോലീസ് അന്വേഷണമാരംഭിച്ചു.

തിരുവനന്തപുരത്ത് ആര്‍എസ്‌എസ് -സിപിഎം സംഘർഷം

നേരത്തെ, രഘുവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതിനു പിന്നാലെ രഘു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് രഘു ഈ പരാതി പിന്‍വലിച്ചു. രഘുവിന്റെ കൊലപാതകത്തിനു ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച്‌ വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button