പെരുമ്പാവൂർ : ബാർ ഉടമകളിൽ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണം നേരിട്ട പെരുമ്പാവൂർ എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. പ്രിവന്റീവ് ഓഫിസർമാരും സിവിൽ എക്സൈസ് ഓഫിസർമാരുമായ 22 പേരെയാണ് മാറ്റിയത്.
കുന്നത്തുനാട് സർക്കിൾ ഓഫിസിലെ രണ്ടും പെരുമ്പാവൂർ റേഞ്ച് ഓഫിസിലെ മൂന്നും പ്രിവന്റീവ് ഓഫിസർമാരെ ജില്ലയിലെ വിവിധ ഓഫിസുകളിലേക്ക് മാറ്റി. 18 ബാർ ഉടമകളിൽ നിന്നു മാസപ്പടി വാങ്ങി വിവാദമായപ്പോൾ തിരിച്ചു നൽകിയെന്നാണ് കേസ്. ബാർ ഉടമകൾ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം ബാർ ഉടമകളുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം.
Post Your Comments