Latest NewsIndiaNews

അസമിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ദില്ലി പൊലീസ്

അസമിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ദില്ലി പൊലീസ്. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്നും വര്‍ഗീയ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും ഷര്‍ജീലിനെതിരായ എഫ്‌ഐആറില്‍ പറയുന്നു.

ജനുവരി 16 ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പൊലീസ് എഫ്‌ഐആറില്‍ വിശദമാക്കുന്നു.

നമ്മളൊരുമിച്ചാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഷര്‍ജീന്‍ പ്രസംഗത്തില്‍ പറയുന്നു. അസമിലെ മുസ്ലിംകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവിടെ എന്‍ആര്‍സി നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. അവിടെയുള്ള മുസ്ലിംകളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഹിന്ദുവോ മുസ്ലീംമോ ആയ മുഴുവന്‍ ബംഗാളികളും കൊല്ലപ്പെട്ടു കഴിഞ്ഞ് ആറോ എട്ടോ മാസത്തിനുള്ളില്‍ നമുക്ക് അത് മനസ്സിലാക്കിയേക്കുമെന്നും. അസമിനെ സഹായിക്കണമെന്നുണ്ടെങ്കില്‍, അസമിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് വിതരണക്കാരുടെയും വഴി തടസ്സപ്പെടുത്തേണ്ടിവരുമെന്നും. ‘കോഴിയുടെ കഴുത്ത് മുസ്ലിംകള്‍ക്കുള്ളതാണ്. നമ്മളെല്ലാവരും ഒരുമിക്കുകയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്താനാകുമെന്നും. അസമിനെ വേര്‍പ്പെടുത്തുക എന്നത് നമ്മളുടെ ഉത്തരവാദിത്വമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമെ സര്‍ക്കാര്‍ നമ്മുക്ക് ശ്രദ്ധനല്‍കുകയുള്ളൂ എന്നുമായിരുന്നു ഷര്‍ജീല്‍ പറഞ്ഞത്.

ഈ വിവാദപ്രസ്താവനയെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകര്‍ക്കാനോ വേര്‍പ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഇന്ത്യയെയോ ഇന്ത്യയിലെ മറ്റെതെങ്കിലും പ്രദേശത്തേയോ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവ് സാംപിത് പത്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button