ഇന്ത്യയുടെ 71 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനടയുടെ ആമുഖം ഓർമിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദേഹത്തിന്‍റെ റിപ്പബ്ലിക് ദിന ആശംസകൾ.
പോസ്റ്റ് വായിക്കാം…
“ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരര്‍ക്കെല്ലാം:
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും,
ചിന്തയ്ക്കും, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി ആരാധനാ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
പദവിയിലും, അവസരത്തിലും സമത്വവും,
സംപ്രാപ്തമാക്കുവാനും,
അവര്‍ക്കെല്ലാമിടയില്‍,
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും,
സഗൗരവം തീരുമാനിച്ചിരിക്കുകയാല്‍,
നമ്മുടെ ഭരണഘടനാസഭയിൽ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
നമ്മുടെ ഭരണഘടനയുടെ ആമുഖം ഇങ്ങനെ പറയുന്നു. ഭരണഘടന നിലവില്‍ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.
Post Your Comments