ഗാന്ധിനഗര്‍: റിപ്പബ്ലിക് ദിന പരേഡില്‍ ഗുജറാത്ത് അവതരിപ്പിക്കുന്ന ടാബ്ലോയുടെ പിന്നണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുജന്‍ പങ്കജ് മോഡിയും. ഗുജറാത്തിന്റെ സാംസ്‌കാരിക പൈതൃകവും കലാസമ്ബത്തും ജലസംരക്ഷണ സംവിധാനവുമെല്ലാം പ്രമേയമാക്കുന്ന “റാണി കീ വാവ്: ജല്‍ മന്ദിര്‍” ആണ് അവതരിപ്പിക്കുന്നത്.ഗുജറാത്തിലെ പട്ടാനില്‍ സരസ്വതീ നദിക്കരയിലുള്ള അതിപ്രശസ്‌തമായ പടവു കിണര്‍ (സ്‌റ്റെപ്പ് വെല്‍) ആണ് റാണി കീ വാവ് എന്ന് അറിയപ്പെടുന്നത്.
തന്റെ ഭര്‍ത്താവായ ഭീംദേവ് രാജാവിന്റെ ഓര്‍മയ്‌ക്കായി 11-ാം നൂറ്റാണ്ടില്‍ റാണി ഉദയമതി പണികഴിപ്പിച്ചതാണ് ഇത്. സംസ്‌ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്‌ടറായ പങ്കജ് മോദി അടക്കമുള്ളവര്‍ ചേര്‍ന്നാണു ടാബ്ലോയുടെ ആശയം രൂപപ്പെടുത്തിയതും അതു യാഥാര്‍ഥ്യമാക്കിയതും.ശില്‍പ്പഭംഗിയാര്‍ന്ന ഏഴു നിലക്കെട്ടിടവും ചേര്‍ന്ന ഈ ദൃശ്യവിസ്‌മയം യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
വധശിക്ഷക്ക് മുൻപ് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം
ഗുജറാത്തിന്റെ ജലലഭ്യതയില്‍ നൂറ്റാണ്ടുകളായി ശ്രദ്ധേയ സ്‌ഥാനമാണ് റാണി കീ വാവിനുള്ളത്. അതിനെ ജലക്ഷേത്രമെന്ന പ്രൗഢിയോടെയാണു ടാബ്ലോയില്‍ അവതരിപ്പിക്കുന്നത്. മഹാവിഷ്‌ണുവിന്റെ ദശാവതാരം, സ്‌ത്രീകളുടെ ഭാരതീയ വസ്‌ത്രധാരണ ശൈലികള്‍ എന്നിവയുടെ ശില്‍പ്പങ്ങളും ഗുജറാത്ത് ടാബ്ലോയിലുണ്ട്.
Post Your Comments