Latest NewsNewsIndia

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം ഇതാണ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ ഒഴിവാക്കിയത്. സ്‌കോട്ടിഷ് കവിയായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എഴുതിയ അബൈഡ് വിത്ത് മീ എന്ന ഗാനമാണ് ഒഴിവാക്കുന്നത്.

പശ്ചാത്യ സംഗീതത്തിന് പകരം കൂടുതല്‍ ഇന്ത്യന്‍ സംഗീതം ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ ഗാനത്തെ ഒഴിവാക്കിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഗാന്ധിക്ക് വന്ദേ മാതരവും പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ ഇത്തവണ വന്ദേമാതരം ഉള്‍പ്പെടുത്തും. ഏകദേശം 30-35 സംഗീതം ഉള്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളം, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഫ്‌ലോട്ട് ഓഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിലവാരമില്ലെന്ന കാരണത്താലാണ് ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ഫ്‌ലോട്ട് ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button