Latest NewsIndia

റിപ്പബ്ലിക് ദിനം ‘കറുത്ത ദിനമായി’ ആചരിക്കാൻ ആവശ്യപ്പെട്ടു ഭീഷണി, മാവോയിസ്റ്റുകളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു

അതേസമയം പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാൽ യാതൊരു വികസന പ്രവർത്തനങ്ങളും ഇവർക്ക് ലഭിക്കാറില്ലെന്നും മാവോയിസ്റ്റുകളെ ഭയന്ന് ഉദ്യോഗസ്ഥർ പിന്മാറിയെന്നുമായിരുന്നു ഗ്രാമീണരുടെ അഭിപ്രായം.

മൽകാൻഗിരി: ഒഡീഷയിലെ മൽകാൻഗിരി ജില്ലയിൽ രണ്ടു മാവോയിസ്റ്റുകളെ ഗ്രാമവാസികൾ കൊലപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.രണ്ട് മാവോയിസ്റ്റുകൾ ശനിയാഴ്ച രാത്രി ജന്തുരൈ ഗ്രാമത്തിൽ വന്ന് റിപ്പബ്ലിക് ദിനം ‘കറുത്ത ദിനമായി’ ആചരിക്കാൻ ജീവനക്കാരോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.ചിത്രകോണ്ട പോലീസ് പരിധിയിലുള്ള ജന്തുരൈ ഗ്രാമത്തിലാണ് സംഭവം.തുടര്‍ന്ന് പ്രദേശവാസികള്‍ ഇവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.

അപ്പോൾ ഗ്രാമവാസികൾക്ക് നേരെ ഭീകരര്‍ വെടിവെയ്പ്പിനു ശ്രമിച്ചു. ഇത് നാട്ടുകാരെ പ്രകോപിതരാക്കി. ഗ്രാമവാസികൾ തങ്ങളുടെ പരമ്പരാഗത ആയുധങ്ങളായ വില്ലും അമ്പും ഉപയോഗിച്ച് ഇവരോട് എതിരിടുകയും . കല്ലെറിഞ്ഞുള്ള ആക്രമണത്തിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇയാൾ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടതായാണ് വിവരം.നാട്ടുകാര്‍ ഭീകരരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്നും പോലീസ് സൂപ്രണ്ട് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

 അതേസമയം പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാൽ യാതൊരു വികസന പ്രവർത്തനങ്ങളും ഇവർക്ക് ലഭിക്കാറില്ലെന്നും മാവോയിസ്റ്റുകളെ ഭയന്ന് ഉദ്യോഗസ്ഥർ പിന്മാറിയെന്നുമായിരുന്നു ഗ്രാമീണരുടെ അഭിപ്രായം.ജില്ലയുടെ കട്ട് ഓഫ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജന്തുരൈ ഗ്രാമത്തിലേക്ക് റോഡ് നിർമ്മിക്കുന്നതിനെതിരെ മാവോയിസ്റ്റുകൾ അടുത്തിടെ എതിർത്തിരുന്നു.ആന്ധ്രാപ്രദേശിനോട് ചേർന്ന് ഒരു വശത്ത് വനവും , ബാലിമെല ജലസംഭരണിയിലെ മൂന്ന് വശങ്ങളാൽ ചുറ്റപ്പെട്ടതിനാൽ തന്നെ ഈ ഗ്രാമം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button