KeralaLatest NewsNews

കെ.എ.എസ് പരീക്ഷ അടുത്തമാസം; നാല് ലക്ഷത്തിലേറെ പേർ പരീക്ഷയെഴുതും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്ക് (കെ.എ.എസ്) പി.എസ്.സി നടത്തുന്ന പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. 4,01,379 പേര്‍ പരീക്ഷ എഴുതാന്‍ പി.എസ്‌സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവർക്ക് ഫെബ്രുവരി ഏഴ് മുതൽ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. പി.എസ്.സി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരീക്ഷ ഡ്യൂട്ടിയ്ക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം.

Read also: മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് മടങ്ങിയ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

പരീക്ഷ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പി.എസ്.സി ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സി ആസ്ഥാനത്ത് പരിശീലനം നല്‍കി. പരീക്ഷ കേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കുന്ന പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നീ അധ്യാപകര്‍ക്ക് അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ പി.എസ്.സിയുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വച്ച്‌ പരിശീലനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button