തിരുവനന്തപുരം: ഇന്നലെ നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സാപ് പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റിലെ സെക്‌ഷന്‍ ഓഫിസര്‍ക്ക് നോട്ടീസ്. കെഎഎസ് പരീക്ഷാര്‍ഥി കൂടിയായിരുന്നു ഇയാൾ. പിഎസ്‌സി കോച്ചിങ് സെന്ററുകള്‍ നടത്തുന്ന രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാര്‍ക്കും പൊതുഭരണവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. പിഎസ്‌സി ചോദ്യക്കടലാസ് സെക്‌ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചെന്നാണു മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതി.
Post Your Comments