മുംബൈ: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ട്ടപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പന്ത് മികച്ച കളിക്കാരന് തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ താരത്തിന് സാധിക്കില്ല. സ്വന്തം കരിയറിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പന്ത് തന്നെയാണ്. കൂടുതല്‍ കഠിനാധ്വാനത്തിലൂടെ റണ്‍സ് നേടി തന്നെ വിമര്‍ശിച്ചവരുടെ വായടപ്പിക്കുക എന്നത് മാത്രമാണ് പന്തിന് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: ‘വാ അടക്ക്, വിവരക്കേട് പറയാതെ’ ; ആദ്യമായി മമ്മൂട്ടിയോട് പറഞ്ഞതിനെക്കുറിച്ച് റഹ്മാൻ
ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നത് ഓരോ കളിക്കാരുടെയും ഉത്തരവാദിത്വമാണ്. ടീമില്‍ നിന്ന് ഒഴിവാക്കാനോ വിശ്രമം അനുവദിക്കാനോ ഉള്ള അവസരം ടീം സെല്കര്മാര്ക്ക് നല്‍കരുതെന്നും കപിൽ ദേവ് വ്യക്തമാക്കി. പരിക്ക് പറ്റി പന്ത് വിശ്രമത്തില്‍ ആയതോടെ വിക്കറ്റ് കീപ്പിങ്ങിനായി കെ എല്‍ രാഹുലിനെ ക്യാപ്റ്റന്‍ കോഹ്ലി പരീക്ഷിച്ചു. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും രാഹുൽ മികവ് പുലര്‍ത്തിയതോടെ പന്തിന് ആ സ്ഥാനം നഷ്ടമായി.
Post Your Comments