വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. ചൈനയില്‍ ആകെ 1,610 പേര് ചികിത്സയിലുണ്ട്. അ നൗദ്യോഗിക കണക്കു പ്രകാരം രോഗബാധയുള്ളവരുടെ എണ്ണം ഇതിലും കൂടതലാണ്.
ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങള്‍ക്കു രണ്ടാഴ്ചകൂടി അവധി നല്‍കുകയും ചെയ്തു. വൈറസ് ബാധിതരെ ചികിത്സിച്ചിരുന്ന രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. 62 വയസുള്ള ലിയാംഗ് വുഡോംഗ് കൊറോണ വൈറസ് ബാധകൊണ്ടാണു മരിച്ചത്. ജിയാംഗ് ജിജുന്‍ എന്ന ഡോക്ടര്‍ ഹൃദ്രോഗം മൂലം മരിച്ചു. യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ചയോടെ ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് രോഗബാധ കണ്ടത്. ഫ്രാന്‍സില്‍ മൂ ന്നുപേര്ക്കു രോഗം കണ്ടെത്തി.
ബ്രിട്ടനില്‍ 14 പേരെ പരിശോധിച്ചെങ്കിലും ആരിലും രോഗബാധയില്ല. വുഹാനില്‍നിന്ന് എത്തിയ മൂന്നുപേരടക്കം നാലുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയ അറിയിച്ചു. അമേരിക്കയില്‍ രണ്ടുപേരില്‍ രോഗം കണ്ടെത്തി. നേപ്പാളില്‍ ഒരാള്‍ക്കും മലേഷ്യയില്‍ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഹോങ്കോംഗ്, മക്കാവു, തായ്വാന്, ജപ്പാന്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് രോഗം പടര്‍ന്നിട്ടുണ്ട്.
Post Your Comments