KeralaLatest NewsNews

ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും; കെപിസിസി പട്ടികക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ. മുരളീധരന്‍ എംപി. കെപിസിസി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കെ. മുരളീധരന്‍ എംപി. ഉന്നയിച്ചത്. ബൂത്തിലിരിക്കേണ്ടവര്‍ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല. മുരളീധരൻ പറഞ്ഞു.

ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തില്‍ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരന്‍ ആക്ഷേപിച്ചു. എങ്കിലും വലിയ മോശമല്ലാത്ത പട്ടികയാണ് ഇപ്പോഴത്തേതെന്നും ഇനി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കുളമാക്കരുതെന്നും തിരുവനന്തപുരം ഡിസിസിയുടെ പഠനക്യാംപില്‍ മുരളീധരന്‍ പറഞ്ഞു.

ALSO READ: സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡിന് കീഴിലുള്ള എല്ലാ പള്ളികളും ഇന്ന് ദേശീയ പതാക ഉയർത്തണം; ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും പതാക ഉയർത്താൻ നിർദ്ദേശമില്ല; ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം ആരാധനാലയത്തില്‍ പതാക ഉയര്‍ത്തുന്നത് എന്തിനാണെന്ന് മത നേതാക്കൾ

കെപിസിസി സെക്രട്ടറിമാരെയും പുതിയ യുഡിഎഫ് കണ്‍വീനറേയും അടുത്തമാസം പത്തിന് മുൻപു പ്രഖ്യാപിക്കാനാണ് തീരുമാനം. യുവജന, വനിത, ദലിത് പ്രാതിനിധ്യം പരാമവധി ഉറപ്പുവരുത്തുന്നതായിരിക്കും സെക്രട്ടറി പട്ടികയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പുതിയ ഭാരവാഹികളുടെ ആദ്യയോഗം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ഇന്ദിരാഭവനില്‍ ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button