തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമെന്ന് തെളിഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ സിപിഎം പിന്നില്‍നിന്ന് കുത്തുകയാണെന്നും ഗവര്‍ണറോടുള്ള എതിര്‍പ്പ് വെറും അഭിനയമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന് കെ.സി. ജോസഫ് എംഎല്‍എ വ്യക്തമാക്കി. ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നും എംഎല്‍എ ആരോപിച്ചു.
Post Your Comments