KeralaLatest NewsNewsIndia

യുഎപിഎ: അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: അലന്‍ താഹ വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അലനും താഹക്കുമെതിരെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ലെന്നും എസ്ആര്‍പി പറഞ്ഞു.

നേരത്തെ സിപിഐഎം സംസ്ഥാന നേതൃത്വവും പി മോഹനന്റെ നിലപാട് തള്ളിയിരുന്നു. ‘അലനും താഹയ്ക്കും തെറ്റുതിരുത്താന്‍ അവസരമുണ്ട്. അവരുടെ നിലപാട് പാര്‍ട്ടി കേള്‍ക്കും. യുഎപിഎ കരിനിയമമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം തുടങ്ങിയതിനെ മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നാണ് രാമചന്ദ്രന്‍ പിള്ളയുടെ വാദം.

ALSO READ: ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും; കെപിസിസി പട്ടികക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button