KeralaLatest NewsNews

ചലനമറ്റു കിടന്ന പ്രിയപ്പെട്ടവര്‍ക്ക് അന്ത്യചുംബനം നല്‍കാനെത്തും മുന്‍പേ, അവര്‍ ഇനിയില്ലെന്ന സത്യം അലീനയെന്ന അഞ്ചുവയസ്സുകാരി തിരിച്ചറിഞ്ഞു…ഒരിയ്ക്കലും തിരിച്ചുവരാത്ത പപ്പയ്ക്കും മമ്മിയ്ക്കും ചേട്ടായിക്കും ആ കുരുന്ന് അന്ത്യചുംബനം നല്‍കുന്നതു കണ്ട് എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകി

കട്ടപ്പന : അച്ഛനും അമ്മയും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു; പുറം ലോകം അറിഞ്ഞത് 5 വയസ്സുകാരിയില്‍ നിന്ന്. ചലനമറ്റു കിടന്ന പ്രിയപ്പെട്ടവര്‍ക്ക് അന്ത്യചുംബനം നല്‍കാനെത്തും മുന്‍പേ, അവര്‍ ഇനിയില്ലെന്ന സത്യം അലീനയെന്ന അഞ്ചുവയസ്സുകാരി തിരിച്ചറിഞ്ഞു…ഒരിയ്ക്കലും തിരിച്ചുവരാത്ത പപ്പയ്ക്കും മമ്മിയ്ക്കും ചേട്ടായിക്കും ആ കുരുന്ന് അന്ത്യചുംബനം നല്‍കുന്നതു കണ്ട് എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

കമ്പിളിക്കണ്ടം തെള്ളിത്തോട് അര്‍ത്തിയില്‍ ജോസഫ് തോമസിന്റെയും മിനിയുടെയും ഇളയ മകളാണ് അലീന. ജോസ് എന്നു വിളിപ്പേരുള്ള ജോസഫും (53) മിനിയും (46) മൂത്തമകന്‍ അബിനും (12) വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. മൂവരെയും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബത്തില്‍ ബാക്കിയായത് ഇളയ മകള്‍ അലീന മാത്രം. പപ്പയും മമ്മിയും ചേട്ടായിയും മരിച്ച വിവരം അറിയിക്കാതിരിക്കാന്‍ ഉറ്റ ബന്ധുക്കള്‍ അലീനയെ വെള്ളിയാഴ്ച പകല്‍ തറവാട്ടിലേക്കു കൊണ്ടുപോയി. കളിയും ചിരിയുമായി കഴിഞ്ഞ അലീന വൈകിട്ടായപ്പോള്‍ പപ്പയെയും മമ്മിയെയും ചേട്ടായിയെയും കാണണമെന്നു പറഞ്ഞു കരയാന്‍ തുടങ്ങി.

ഇന്നലെ ഉച്ചയോടെ പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയില്‍ 3 പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി കൊണ്ടുവന്നു. ദേവാലയത്തിന്റെ അങ്കണത്തില്‍ അലീന പ്രിയപ്പെട്ടവര്‍ക്കു യാത്രാമൊഴി നല്‍കിയ രംഗം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനാക്കി. കരഞ്ഞുതളര്‍ന്ന കുഞ്ഞ് ബന്ധുവിന്റെ തോളത്തു മയങ്ങിക്കിടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button