തിരുവനന്തപുരം: വീണ്ടും ബന്ധുനിയമനം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ പുനര്‍നിയമനവ്യവസ്ഥ പ്രകാരം ഒരു വർഷത്തേക്ക് സി-ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. പ്രതിമാസം ഒന്നരലക്ഷം രൂപയാണ് ശമ്പളം.
Read also: സിമെറ്റിനു കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ കരാർ നിയമനം : ഇന്റർവ്യൂ
മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതി അവഗണിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. മുൻപ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ സി-ഡിറ്റിന്റെ രജിസ്ട്രാറായി ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു. ഫെബ്രുവരിയില്‍ സര്‍വീസില്‍നിന്നു വിരമിച്ചതിനു പിന്നാലെയായിരുന്നു ജയരാജന് പുനര്‍നിയമനം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Post Your Comments