പൊറോട്ട ആരോഗ്യത്തിന് നല്ലതാണോ? പോസ്റ്ററൊട്ടിക്കാനുപയോഗിക്കുന്ന മൈദ കൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത് എന്നു എല്ലാവരും കേട്ടിട്ടുണ്ടാകും.
പൊറോട്ടയുടെ പ്രധാന ചേരുവകള്‍ മൈദയും ഡാല്‍ഡയുമാണ്. ഇവയില്‍ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാല്‍ ധാരാളം കാലറി ശരീരത്തില്‍ അടിയും. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. ഇത് ധാരാളം ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം ഇവയുടെ ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്നതുകൊണ്ട് വളരെ സമയത്തേക്ക് വിശക്കുകയില്ല എന്നത് ഒരു ഗുണം ആണെങ്കിലും പൊതുവേ പൊറോട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവാം.
ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടില്‍ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. പിന്നീട് അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകള്‍ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു ചീത്ത അന്നജമായി മാറുന്നു.
എണ്ണയ്ക്കു പകരം ഇതില്‍ ചേര്‍ക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാന്‍സ് ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ഡാല്‍ഡ, , വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകാം.
ബെന്‍സോ പെറോക്‌സൈഡ് എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
ദിവസവും കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോളുകളായ എന്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം
പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈറ്റോകെമിക്കല്‍സ് തുടങ്ങിയ പോഷകങ്ങളൊന്നും ഇതില്‍ നിന്ന് ലഭിക്കുകയുമില്ല.
എങ്കിലും വല്ലപ്പോഴും പൊറോട്ട കഴിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
Post Your Comments