Latest NewsCricketNewsSports

ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കള്ള ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവില്‍ പ്രതികരണമറിയിച്ച് ഗ്രെയിം സ്മിത്ത്

കേപ്ടൗണ്‍: അടുത്തകാലത്തായി ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് പറഞ്ഞത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും കൂടിയായ എബിഡി ഇക്കാര്യം വ്യക്തമാക്കിയത്. 2018ലാണ് ഡിവില്ലിയേഴ്സ് ദേശീയ ടീമില്‍ നിന്നും വിരമിച്ചത്.

എന്നാല്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളൊന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഗ്രെയിം സ്മിത്ത്. ഡിവില്ലിയേഴ്സ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് മഹത്തായ കാര്യമാണെന്നും മടങ്ങിവരവ് ഒരിക്കലും പ്രയാസകരമാകില്ല എന്നും അദ്ദേഹം പറഞ്ഞു. പുതുതായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ക്വിന്റണ്‍ ഡികോക്ക് മികച്ച നായകനാണെന്നും എന്നാല്‍ അനുഭവസമ്പത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സ്മിത്ത് പറഞ്ഞു.

തിരിച്ചുവരവിനെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ചയൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ട്വന്റി20 ലോകകപ്പിനെ കുറിച്ച് സൗഹൃദസംഭാഷണം നടത്തിയിരുന്നു എന്നും സ്മിത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും കളിക്കാം എന്നും
അദ്ദേഹം കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button