ഒക്ലാന്‍ഡ് : ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ട്വന്റി-ട്വന്റി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളിയായിരുന്നു. അത് ഒരുപക്ഷെ ഇന്ത്യന്‍ ടീമിന് വേണ്ടിയായിരുന്നില്ല പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്ത സഞ്ജുവിനു വേണ്ടിയായിരുന്നു ഗ്യാലറിയിലെ ആര്‍പ്പുവിളി. എന്നാല്‍ ചെറുചിരിയോടെ ഇവരെ വിലക്കുകയാണ് സഞ്ജു ചെയ്തത്.
ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന മലയാളികളാണ് സഞ്ജുവിനായി ഗ്യാലറിയില്‍ ഇരുന്ന് ആര്‍പ്പുവിളിച്ചത്. ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന്റെ അരികിലൂടെ ഡഗ് ഔട്ടിലേയ്ക്ക് സഞ്ജു നടന്ന് എത്തിയപ്പോളാണ് ഗ്യാലറിയില്‍ നിന്നും ആരവം ഉയര്‍ന്നത്.
സഞ്ജു…സഞ്ജു…സഞ്ജു ഞങ്ങളുടെ മുത്താണ് എന്നാണ് ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നു കേട്ടത്. ഇതെല്ലാം ബാറ്റിംഗിനിറങ്ങാന്‍ ഒരുങ്ങിയിരുന്ന നായകന്‍ വിരാട് കോഹ്ലിയും കേള്‍ക്കുന്നുണ്ടായിരുന്നു. നേരത്തെ ഇന്ത്യ വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടന്നപ്പോളും സഞ്ജു ആന്തം പാടി ആരാധകര്‍ കൊഹ്ലിയേയും രവിശാസ്ത്രിയേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഒരു ചെറുചിരിയോടെ ഇവരെ വിലക്കുകയാണ് സഞ്ജു ചെയ്തത്.
വെസ്റ്റ് ഇന്‍ഡീസ് , ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ ടീമിലുണ്ടായിരുന്നെങ്കിലും ശ്രീലങ്കയ്ക്കെതിരെയുള്ള ഒരു കളിയില്‍ മാത്രമായിരുന്നു സഞ്ജുവിന് പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. എന്നാല്‍ ആദ്യ പന്ത് അതിര്‍ത്തി കടത്തി രണ്ടാം പന്തില്‍ താരം പുറത്താകുകയായിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന സഞ്ജു ശിഖര്‍ധവാന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് അവിടെയെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.
Post Your Comments