വുഹാന്‍: കൊറോണ വൈറസ് യൂറോപ്പിലേക്കും പടര്‍ന്നു പിടിക്കുന്നു. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്കും ഓസ്ട്രേലിയയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57 പേര് വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്.
കൊറോണവൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലുള്ള മലയാളി നഴ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ജിദ്ദ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി.
Post Your Comments