KeralaLatest NewsNews

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും

കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള പരിസരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും. ഈ മാസം ഒന്നിനുശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലുള്ള 1300 പേരില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിനുപുറമേ 1900 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ പുതുവല്‍സര ആഘോഷവും മാറ്റിവെച്ചു. ചൈനയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ പത്തുപേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button