സ്പെഷ്യല്‍

കേന്ദ്ര ബജറ്റ് 2020 ശ്രദ്ധ നൽകുന്ന പ്രധാന വിഷയങ്ങൾ ഇവയൊക്കെ

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യം വലിയ പ്രതീക്ഷയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം നിലവിൽ കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റില്‍ പ്രതിസന്ധികളെ നേരിടാനുള്ള പ്രതിവിധികളുണ്ടാകുമോ എന്നാണ് രാജ്യം ആകാംക്ഷയോട കാത്തിരിക്കുന്നത്. പതിവ് പോലെ കർഷകർക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും സിംഹ ഭാഗം തുകയും ബജറ്റിൽ നീക്കി വെയ്ക്കും. പ്രതിരോധ മേഖലയ്ക്കും തുക കഴിഞ്ഞ വർഷത്തേക്കാൾ  വർധിപ്പിക്കാൻ സാധ്യതയുണ്ട്. തൊഴിലില്ലായ്മ നേരിടാൻ ഉത്തേജന നടപടികളും ഉണ്ടാകും. പരിഗണന പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല റെയിൽവേയാണ്.

കഴിഞ്ഞ ബജറ്റില്‍ 1.60 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് മൂലധനച്ചിലവായി ലഭിച്ചത്. ഇക്കുറി 1.70 ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചാ എഞ്ചിന്‍ തന്നെ റെയില്‍വേ ആയിരിക്കണമെന്ന് സ്വപ്‌നം കാണുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ ഇക്കുറി വലിയ പ്രഖ്യാപനങ്ങള്‍ ഈ മേഖലയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തേജസ് എക്‌സ്പ്രസ് അടക്കം സ്വകാര്യ ട്രെയിനുകളുമായി ബന്ധപ്പെട്ടും ചില തീരുമാനങ്ങള്‍ ബജറ്റിലുണ്ടായേക്കാം. മാത്രമല്ല വന്ദേ ഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ടും സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍ കോര്‍പ്പറേഷന് അഞ്ചോളം പുതിയ ട്രെയിനുകള്‍ നല്‍കുകയും ഇവ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ നടത്തുകയും പിന്നീട് സ്വകാര്യ മേഖലയ്ക്ക് കൈമാറുകയും ചെയ്യുന്നതടക്കമുളള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. ട്രെയിന്‍ സമയത്തിന്റെ തത്സമയ മോണിറ്ററിംഗ് എളുപ്പമാക്കാനും യാത്രക്കാര്‍ക്ക് വിനോദപാധികള്‍, ട്രെയിനിലും സ്റ്റേഷനിലും വൈഫൈ പോലുളള സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുളള പദ്ധതികളും ഇക്കുറി  ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. 100 ശതമാനം ഇലക്ട്രിഫിക്കേഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനുളള പ്രഖ്യാപനങ്ങളും സിഗ്നലിംഗ് സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കാനും പുതിയ ട്രാക്കുകളുടെ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ എന്നിവയിലും തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button