നബാർഡിൽ(നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റ്) തൊഴിലവസരം. അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എൺവയൺമെന്റൽ എൻജിനീയറിങ്/ സയൻസസ്, അഗ്രികൾചർ മാർക്കറ്റിങ് /അഗ്രി ബിസിനസ് മാനേജ്മെന്റ്, ജിയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചർ ഇക്കണോമിക്സ്/ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, രാജ്ഭാഷ, ലീഗൽ, പി ആൻഡ് എസ്എസ് തുടങ്ങിയ വിഭാഗങ്ങളിലായി 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്, റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 69 ഒഴിവുകളുണ്ട്.
Also read : കരസേനയിൽ എൻസിസിക്കാർക്ക് അവസരം : അപേക്ഷ ക്ഷണിച്ചു
രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 25 നു പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) നടക്കും. ഇതിൽ വിജയിക്കുന്നവർക്ക് തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കായി കേരളത്തിൽ കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരമാണ് കേരളത്തിലെ കേന്ദ്രം.
വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും അപേക്ഷക്കും സന്ദർശിക്കുക :
അവസാന തീയതി : ഫെബ്രുവരി 3
Post Your Comments