തിരുവനന്തപുരം : പ്രാദേശിക, ദേശീയ അവധികള്‍ കാരണം 2024 ജനുവരിയില്‍ 16 ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്.
read also: ഐ.എൻ.എസ് വർഷ – ഇന്ത്യൻ നാവിക സേനയുടെ രഹസ്യ നാവിക താവളം!
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നുണ്ട്. ഞായറാഴ്ചകളും രണ്ടാം ശനി, നാലാം ശനി, ന്യൂ ഇയര്‍ ഡേ, റിപ്പബ്ലിക് ദിനം ഉള്‍പ്പെടെയാണ് അവധി. ഇത് കൂടാതെ ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക അവധികളുമുണ്ട്. അത് വ്യത്യസ്ത ദിനങ്ങൾ ആയിരിക്കും.
ജനുവരി 01 പുതുവത്സര ദിനം,ജനുവരി 07 ഞായര്‍,ജനുവരി 11 മിഷനറി ദിനം (മിസോറാം),
ജനുവരി 12 സ്വാമി വിവേകാനന്ദ ജയന്തി (പശ്ചിമ ബംഗാള്‍), ജനുവരി 13 രണ്ടാം ശനിയാഴ്ച,
ജനുവരി 14 ഞായര്‍, ജനുവരി 15 പൊങ്കല്‍/തിരുവള്ളുവര്‍ ദിനം (തമിഴ്നാട്, ആന്ധ്രാപ്രദേശ്),
ജനുവരി 16 തുസു പൂജ (പശ്ചിമ ബംഗാള്‍, അസം),ജനുവരി 17 ഗുരു ഗോവിന്ദ് സിംഗ് ജയന്തി,
ജനുവരി 21 ഞായര്‍,ജനുവരി 23 നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി, ജനുവരി 25 സംസ്ഥാന ദിനം (ഹിമാചല്‍ പ്രദേശ്),ജനുവരി 26 റിപ്പബ്ലിക് ദിനം,ജനുവരി 27 നാലാം ശനി, ജനുവരി 28 ഞായര്‍,ജനുവരി 31 മീ-ഡാം-മീ-ഫി (ആസാം) എന്നിങ്ങനെയാണ് അവധികള്‍
Post Your Comments