രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബാങ്കിംഗ് ഓംബുഡ്സ്മാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021- 22 വർഷത്തിൽ 42.12 ശതമാനത്തോളം പരാതികളാണ് ഡിജിറ്റൽ പേയ്മെന്റുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. 2020- 21 കാലയളവിൽ 1.45 ലക്ഷം പരാതികൾ ഡിജിറ്റൽ പേയ്മെന്റുമായി ലഭിച്ചിട്ടുണ്ട്. അതേസമയം, 2022- 23 കാലയളവിൽ 1.12 ലക്ഷം പരാതികളും ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കുറവ് പരാതി ലഭിച്ചത് 2022- 23 കാലയളവിലാണ്. റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ.
2022- 23 കാലയളവിൽ എടിഎം/ ഡെബിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് 15.43 ശതമാനം പരാതികളും, മൊബൈൽ/ നെറ്റ് ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് 14.69 ശതമാനം പരാതികളും, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് 12 ശതമാനം പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് തിരുവനന്തപുരം ആർബിഐ ഓംബുഡ്സ്മാന്റെ കീഴിലാണ്. കഴിഞ്ഞ വർഷം 8,133 പരാതികളാണ് തിരുവനന്തപുരം ആർബിഐ ഓംബുഡ്സ്മാന് ലഭിച്ചത്.
Also Read: വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
Post Your Comments