Latest NewsNewsIndia

മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ല: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി ആർ.ബി.ഐ

മുംബൈ: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാലാണ് ആർബിഐ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഗുജറാത്തിലെ ശ്രീ മഹാലക്ഷ്മി മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കർണാടകയിലെ ദി ഹിരിയൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയവയുടെ ലൈസൻസ് ആണ് ആർബിഐ റദ്ദാക്കിയത്.

ജനുവരി 12 മുതൽ പ്രവർത്തിക്കുന്നതിൽ നിന്നും ഈ ബാങ്കുകളെ ആർബിഐ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിക്ഷേപം സ്വീകരിക്കാനും നിക്ഷേപം തിരിച്ചടയ്ക്കാനും ബാങ്കുകൾക്ക് അനുവാദമില്ല. ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും അതിന് ലിക്വിഡേറ്ററെ നിയമിക്കാനുമാണ് രണ്ട് സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാർമാരോട് ആർബിഐ നൽകിയിരിക്കുന്ന നിർദ്ദേശം.

ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) റെഗുലേഷൻസ് പ്രകാരം, നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക 5 ലക്ഷം രൂപ വരെ ലഭിക്കും. രണ്ട് ബാങ്കുകളുടെയും 99%-ത്തിലധികം ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും സ്വീകരിക്കാൻ അർഹതയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button