Jobs & VacanciesLatest NewsNews

കരസേനയിൽ എൻസിസിക്കാർക്ക് അവസരം : അപേക്ഷ ക്ഷണിച്ചു

കരസേനയിൽ എൻസിസിക്കാർക്ക് അവസരം. എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീമിലേക്ക് അവിവാഹിതർക്ക് അപേക്ഷിക്കാം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും, വ്യവസ്‌ഥകൾക്കു വിധേയമായി അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ സാധിക്കും. ഷോർട്ട് സർവീസ് കമ്മിഷനാണ്. പുരുഷന്മാർക്ക് 50ഉം, സ്‌ത്രീകൾക്ക് 5ഉം ഒഴിവുകളാണുള്ളത്.

Also read : വസ്ത്ര നിർമാണ മേഖലയിലെ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍

50 % മാർക്കോടെ ബിരുദം, എൻസിസി സീനിയർ ഡിവിഷൻ/ വിങ്ങിൽ 3 അധ്യയന വർഷം പ്രവർത്തനം, എൻസിസി ‘സി’ സർട്ടിഫിക്കറ്റ്,പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് എന്നിവയാണ് യോഗ്യത. യുദ്ധത്തിൽ പരുക്കേറ്റവരുടെ / കൊല്ലപ്പെട്ടവരുടെ / കാണാതായവരുടെ ആശ്രിതർക്കു സി സർട്ടിഫിക്കറ്റ് നിബന്ധനയില്ല.
അ‍ഞ്ചു ദിവസത്തെ എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :

അവസാന തീയതി : ഫെബ്രുവരി 6

shortlink

Related Articles

Post Your Comments

Related Articles


Back to top button