ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ സിറ്റിക്ക് കടുത്ത നിരാശ. ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മുംബൈക്കായി 43-ാം മിനിറ്റില്‍ മൊഹമ്മദ് ലാബ്രിയയും, ഹൈദരാബാദിനായി ഇഞ്ചുറി ടൈമില്‍(90+4) സ്റ്റാന്‍കോവിച്ചുമാണ് ഗോളുകൾ നേടിയത്.
An evenly-fought contest in Hyderabad! #HFCMCFC in ?#HeroISL #LetsFootball pic.twitter.com/Nfq6ieFdgC
— Indian Super League (@IndSuperLeague) January 24, 2020
ഈ മത്സരത്തിൽ ജയിച്ചിരുന്നേൽ ഒഡീഷയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് മുന്നേറി മുംബൈ സിറ്റിക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. 14 മത്സരങ്ങളിൽ 20പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
Also read : പാക്കിസ്ഥാനേക്കാൾ ഏഴിരിട്ടി വലുപ്പമുള്ള ഇന്ത്യയെ സ്ഥിരമായി കായിക മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നതായി ഇമ്രാൻ ഖാൻ
സമനില ആയതിനാൽ ഒരു പോയിന്റ് നേടാനെ ഹൈദരാബാദിന് കഴിഞ്ഞൊള്ളു. പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ഹൈദരാബാദ്. അവസാന സ്ഥാനത്തായതിനാൽ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും ഹൈദരാബാദിന് ആദ്യനാലിലെത്താന്‍ സാധിക്കില്ല.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജംഷെഡ്പൂരിനെ തോൽപ്പിച്ചിരുന്നു. നെരിജ്യസ് വാൽസ്‌കിസ്(13,74 ), ആന്ദ്രേ ഷെമ്ബ്റി(42), ലല്ലിയാൻ ചാങ്‌തെ(87) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ജംഷെഡ്പൂരിനായി സെർജിയോ(71) ആശ്വാസ ഗോൾ നേടിയത്. ഈ ജയത്തോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തെളിഞ്ഞു തുടങ്ങി. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഇപ്പോൾ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജംഷെഡ്പൂർ. തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.
Post Your Comments