ദാവോസ് ∙ പാക്കിസ്ഥാന്റെ ‘കഴിവുറ്റ ജനസമ്പത്ത്’ മറ്റാരേക്കാളും വലിയ സാധ്യതകളാണ് രാജ്യത്തിനു നൽകിയതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 1960കളിൽ മുൻനിര രാജ്യമായിരുന്നു പാക്കിസ്ഥാനിൽ ജനാധിപത്യം ഇല്ലാതായതാണ് രാജ്യത്തിന് തിരിച്ചടിയായതെന്നും ഇമ്രാൻ പറഞ്ഞു. ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റിൽ തുടർച്ചയായി തോൽപ്പിച്ചിരുന്ന കാര്യവും ഇമ്രാൻ എടുത്തുപറഞ്ഞു. 1992ൽ പാക്കിസ്ഥാനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ കൂടിയാണ് ഇമ്രാൻ ഖാൻ. ഹോക്കിയിലും പാക്കിസ്ഥാൻ ഇന്ത്യയെ തുടർച്ചയായി തോൽപ്പിച്ചിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ഇമ്രാന്‍റെ പ്രസ്താവന.
Post Your Comments