ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് കോഹ്ലി വ്യക്തമാക്കി. രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ടീമിലുള്ളത് സന്തോഷം നല്‍കുന്നു, ടീമിനെ സന്തുലിതമാക്കുന്നു. വിക്കറ്റ് കീപ്പറായും രാഹുല്‍ തുടരുന്നതോടെ ഒരു ബാറ്റ്സ്മാനെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും’ കോഹ്ലി വ്യക്തമാക്കി. ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.20നാണ് ആദ്യ മത്സരം.
ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡില്‍ മികച്ച വിജയം ലക്ഷ്യമിട്ടാണ് കോലിപ്പടയിറങ്ങുന്നത്.ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെതിരായ നാണംകെട്ട പ്രകടനത്തിന്റെ ചരിത്രം തിരുത്താന്‍ കൂടിയാണ് ഇന്ത്യയുടെ ശ്രമം. ഓസ്ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ കീപ്പറാകുമെന്ന് ഉറപ്പായതോടെ അഞ്ചാം നമ്പറിലേക്ക് മനീഷ് പാണ്ഡേയൊ സഞ്ജു സാംസണൊ ആയിരിക്കും ഇറങ്ങുക
അതേസമയം ഇന്നത്തെ മത്സരത്തിന് മഴഭീഷണിയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഓക്ലന്‍ഡില്‍ രാവിലെ മുതല്‍ മങ്ങിയ കാലാവസ്ഥയ്ക്കും ചെറിയ ചാറ്റല്‍മഴയ്ക്കും സാധ്യതയുമുണ്ട് എന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈകിട്ട് പ്രാദേശിക സമയം 7.50 മുതല്‍ ഇതേ സ്ഥിതി തുടരുമെങ്കിലും കനത്ത മഴയ്ക്ക് ഒരു സാധ്യതയും ഇല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഓവര്‍ വെട്ടിച്ചുരുക്കേണ്ടിവന്നാലും മത്സരം നടക്കുമെന്നുറപ്പ്.
Post Your Comments