Latest NewsKeralaNews

എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല; കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണ് രണ്ട് പേരെന്നും സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് ശശി തരൂര്‍

തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ്. കേളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ളഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പളളിയും ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button