Latest NewsNewsIndia

ജെഎന്‍യു- ജാമിയ മിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി

മീററ്റ് : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും ജാമിയ മിലിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുകയാണ് പ്രതിവിധിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജീവ് ബല്യന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് അഭ്യര്‍ഥിക്കുകയാണ്. ജെഎന്‍യുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ ഒരേയൊരു ചികിത്സയേയുള്ളൂ. പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ജാമിയ മിലിയ എന്നിവിടങ്ങളില്‍ 10 ശതമാനം സംവരണം നല്‍കിയാല്‍ ആര്‍ക്കും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമം പൗരത്വം നല്‍കുന്നതിനെക്കുറിച്ചും അത് എടുത്തുകളയുന്നതിനെക്കുറിച്ചും ഉള്ളതാണെന്നു ജെഎന്‍യുവിനെയും ജാമിയയെയും അപേക്ഷിച്ച് സിഎഎയെ പിന്തുണയ്ക്കുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മീററ്റ് കോളേജിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button