KeralaLatest NewsNews

ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ്  മുഹമ്മദ് ഖാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും ആര്‍എസ്എസിന്റെ ചട്ടുകമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നു. അത് മാറ്റണം. ഭരണഘടനാപരമായ നിലപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കണം. അങ്ങനെ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്താന്‍ ഞങ്ങള്‍ക്ക് ആകുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button