അരിസോണ : മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ പിടിയിൽ. അമേരിക്കയിലെ അരിസോണയിൽ 22കാരിയായ റേച്ചല്‍ ഹെന്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫീനിക്‌സിലുള്ള റേച്ചല്‍ ഹെന്റിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോൾ മൂന്നും, രണ്ടും , ഏഴു മാസവും പ്രായമുള്ള കുഞ്ഞുങ്ങൾ സോഫയില്‍ ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു. കിടപ്പില്‍ സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ അമ്മ റേച്ചല്‍ ഹെന്റിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also read : സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
റേച്ചല്‍ മയക്കുമരുന്നിന് അടിമയായിരുന്നുവന്നു കണ്ടെത്തിയിട്ടുണ്ട്. റേച്ചലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ കുട്ടികളെ നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതേസമയം പോലീസ് എത്തുമ്പോള്‍ ഇവരുടെ വീട്ടില്‍ കുട്ടികളുടെ അച്ഛനും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Post Your Comments