Latest NewsNewsIndia

പുരുഷന്‍മാര്‍ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല, സമരം നടത്താന്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നു;ഷഹീന്‍ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷന്‍മാര്‍ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല, പുരുഷന്‍മാര്‍ വീട്ടിലിരുന്ന ഉറങ്ങിയിട്ട്, സമരം നടത്താന്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആയിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

പുരുഷന്‍മാര്‍ വീട്ടിലിരുന്ന് ഉറങ്ങിയിട്ട് സ്ത്രീകളെ മുന്നോട്ട് തള്ളിവിടുന്നത് വലിയ കുറ്റമാണ്. വളരെ ലജ്ജാകരമായ സംഗതിയാണിത്. പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് അവര്‍ക്കറിയാം. ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഇടതുപക്ഷവും സ്ത്രീകളെ പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തി അവര്‍ തന്ത്രപരമായി മുന്നോട്ട് നീങ്ങുകയാണ്. പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാത്തവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

നാല്പത് ദിവസമായി ഷഹിന്‍ബാഗില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഓരോ ദിവസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഷഹീന്‍ ബാഗ് പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലഖ്നൗവിലെ ക്ലോക്ക് ടവറിലും സ്ത്രീകള്‍ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരെ വിരട്ടിയോടിക്കുകയും അവര്‍ക്കെതിരെ കലാപത്തിനും നിയമവിരുദ്ധമായ കൂട്ടായ്മയ്ക്കും കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button