Latest NewsIndiaNews

ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കര്‍ണാടക എംഎല്‍എ

ബെംഗളൂരൂ: ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയുമായി കര്‍ണാടക എംഎല്‍എ രേണുകാചാര്യ. മുന്‍ ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രിയായിരുന്ന രേണുകാചാര്യ ഇപ്പോള്‍ 2019 ഓഗസ്റ്റ് മുതല്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാഷ്ട്രീയ സെക്രട്ടറിയാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ബിജെപി എംഎല്‍എയുടെ പ്രസ്താവന.

തന്റെ നിയമസഭാ സീറ്റായ ഹൊന്നാലിയെ സംസ്ഥാനത്തെ പൂര്‍ണ്ണമായും കാവിവത്കരിക്കപ്പെട്ട നിയോജകമണ്ഡലമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുസ്ലീങ്ങള്‍ക്ക് ഞാന്‍ താക്കീത് നല്‍കുന്നു. നിങ്ങളുടെ പ്രദേശത്തെ വികസന പ്രവര്‍ത്തന പദ്ധതികള്‍ ഞാന്‍ ഏറ്റെടുക്കുകയില്ല. ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ അവരുടെ ക്ഷേമത്തിനായി നീക്കിവച്ച ഫണ്ട് തന്റെ നിയമസഭാ മണ്ഡലത്തില്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുപകരം മുസ്ലീങ്ങള്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുകയാണെന്നും അവരുടെ പുരോഹിതന്മാര്‍ പ്രഭാഷണങ്ങള്‍ക്ക് പകരം ഫത്വകള്‍ നല്‍കുന്നുണ്ടെന്നും രേണുകാചാര്യ സിഎഎ അനുകൂല റാലിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും രേണുകാചാര്യ വിവാദ പ്രസ്താവന നടത്തിയിരുന്നു. മുസ്ലീങ്ങള്‍ മസ്ജിദില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല ആയുധങ്ങള്‍ ശേഖരിക്കാനാണെന്നും രാഷ്ടനിര്‍മ്മാണത്തില്‍ അവര്‍ യാതൊരുവിധത്തിലുള്ള സംഭാവനകളും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്‌ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. അവര്‍ക്കുളള മുഴുവന്‍ ഫണ്ടുകളും ഹിന്ദു ജനതയ്ക്ക് നല്‍കുമെന്നും പൊളിറ്റിക്‌സ് എന്താണെന്ന് ബോധ്യപ്പെടുത്തുമെന്നും രേണുകാചാര്യയുടെ പറഞ്ഞിരുന്നു.ന്യൂനപക്ഷങ്ങളെ നമ്മുടെ പാര്‍ട്ടി തുല്യരായി പരിഗണിച്ചിട്ടും ശത്രുക്കളായി കരുതുന്നുവെങ്കില്‍, ഞാനും അവരെ അവഗണിക്കുകയും ഞങ്ങളുടെ നയങ്ങളെയും പരിപാടികളെയും എതിര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button