ബെംഗളൂരു: മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്നുവെന്ന വാദവുമായി എംഎൽഎ രേണുകാചാര്യ രംഗത്ത്. സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും, മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്നും രേണുകാചാര്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് പറഞ്ഞു.
Also Read:യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: തിരമാല ഉയരുമെന്നും മുന്നറിയിപ്പ്
‘മദ്രസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയ്യണം. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കില്‍ മാത്രം മദ്രസകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാല്‍ മതി’, എംഎൽഎ പറഞ്ഞു.
‘മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് പകര്‍ന്ന് നല്‍കുന്നത്. ഈ കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകും’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments