KeralaLatest NewsIndiaNews

കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധിയും

തിരുവനന്തപുരം: കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ളതായിരുന്നു കെപിസിസി ജംബോ പട്ടിക. ചെറിയ സംസ്ഥാനത്തിന് ചെറിയ സംസ്ഥാനത്തിന് ഇത്രയധികം ഭാരവാഹികളെ നിയോഗിക്കുന്നതിന് വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിസമ്മതിച്ചു.

ഇന്നലെ വൈകിട്ട് ആറുമണിയോടെ പട്ടിക സമര്‍പ്പിച്ചിരുന്നു. രാത്രിയോടെ സോണിയാ ഗാന്ധിക്ക് മുന്നില്‍ പട്ടികയെത്തുകയും ചെയ്തിരുന്നു. പക്ഷെ മൊത്തം 155 പേരുടെ ഭാരവാഹിപ്പട്ടികയില്‍ ഒപ്പിടാന്‍ ഇന്നലെ സോണിയാഗാന്ധി തയ്യാറായില്ല. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നാണ് സോണിയ ഗാന്ധി ചോദിച്ചത്. കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പോലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. മാത്രവുമല്ല പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനു സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പട്ടികയില്‍ ഭാരവാഹികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയിരിക്കുന്ന വര്‍ധനവ് പ്രവര്‍ത്തന മികവിന്റെ മാനദണ്ഡം പാലിച്ചല്ല എന്നാണ് പ്രധാന പരാതി. ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പരാജയമായിരുന്നു. പട്ടികയ്ക്ക് എതിരേ കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം പരാതി നല്‍കിയിരുന്നു. കെപിസിസി ഒരാള്‍ക്ക് ഒറ്റപദവി മാനദണ്ഡം നേരത്തേ ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button