KeralaLatest NewsNews

മോഷണംപോയ 40 പവൻ സ്വര്‍ണ്ണം ലഭിച്ചത് കുഴിമാടത്തില്‍ നിന്നും; സംഭവം ഇങ്ങനെ

തിരുവനന്തപുരം: പ്രവാസിയുടെ വീട്ടില്‍ നിന്ന് മോഷണംപോയ 40 പവനിലധികം സ്വര്‍ണ്ണം കുഴിമാടത്തില്‍ നിന്ന് കണ്ടെത്തി. കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്‍റെ വീട്ടില്‍ നിന്നുമാണ് സ്വർണം മോഷണം പോയത്. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പന്‍ രതീഷിന്റെ ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നാണ് സ്വർണം കണ്ടെത്തിയത്.

Read also: അത് സംഭവിച്ചാൽ അടിവസ്ത്രമിട്ട് വേദിയിലെത്തും; വ്യത്യസ്‌ത വാഗ്‌ദാനവുമായി പോപ് ഗായിക കാമില

പുരയിടത്തില്‍ കുഴിച്ചിട്ടെന്ന രതീഷിന്‍റെ മൊഴിയെ തുടര്‍ന്ന് പൊലീസ് സംശയം ഉള്ള സ്ഥലങ്ങള്‍ കിളച്ച്‌ നോക്കുകയായിരുന്നു. മണ്ണിളകി കിടന്ന കുഴിമാടം കൂടി നോക്കിയതിലൂടെയാണ് സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായത്. കിളിമാനൂരിലെ ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്, കടയ്ക്കല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 500 പവനിലതികം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസ് തുടങ്ങിയ നിരവധി സംഭവങ്ങളിലെ പ്രതിയാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button