ബെംഗളൂരു : ഐഎസ്എല്ലിൽ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ശ്രീ കാന്റീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ് സിയുമായിട്ടാകും ഏറ്റുമുട്ടുക.
? | @bengalurufc have the joint-best defensive record at home while @OdishaFC struggle to find their feet away from home. ??
Read more about #BFCOFC in our match preview ⤵
#HeroISL #LetsFootballhttps://t.co/N5p3eLPbxX— Indian Super League (@IndSuperLeague) January 22, 2020
കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് ബെംഗളൂരു തോറ്റിരുന്നു. ഇതിന്റെ ക്ഷീണം മാറ്റാനും നഷ്ടപെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാനും കളിക്കളത്തിൽ തീപാറും പോരാട്ടം ബെംഗളൂരു ഇന്ന് കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ 13 മത്സരങ്ങളിൽ 22പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 13 മത്സരങ്ങളിൽ 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡീഷ. പ്ലേ ഓഫ് സാധ്യതകൾ കൈവിടാതിരിക്കാൻ ഇന്നത്തെ മത്സരം ഒഡീഷയ്ക്ക് ജയിച്ചേ മതിയാകു.
ನಿಮ್ಮ ಪ್ರೀತಿಯ ಬೆಂಬಲವೇ ಇಡೀ ತಂಡಕ್ಕೆ ಸಂಪತ್ತು. ಅದಕ್ಕಾಗಿ ಸದಾ ಚಿರಋಣಿ ನಿಮಗೆ ನಾವು, ಯಾಕಂದ್ರೆ ನೀವು ನಮ್ಮ ಸ್ವತ್ತು! ?? #WeAreBFC #RoomForMore #BFCOFC pic.twitter.com/NPGlarCSbV
— Bengaluru FC (@bengalurufc) January 22, 2020
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ് പരാജയപെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ് പരാജയപെട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് ചെയ്തു നിന്നെങ്കിലും അവസാന നിമിഷം ക്യാപ്റ്റന്‍ ഒഗ്ബെച്ചെയുടെ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്സ്സിനു വിനയായത്. ജംഷഡ്പൂര്‍ എഫ്‌സിക്കായി നോയ അക്കോസ്റ്റ(*39), സെര്‍ജിയോ കാസ്റ്റ്ല്‍ (*75 പെനാൽറ്റി) എന്നിവരാണ് വിജയ ഗോളുകൾ നേടിയത്.
ബ്ലാസ്റ്റേഴ്സിനായി മെസ്സി ബൗളി(*11), ഒഗ്ബെച്ചെ(*56) എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരത്തിലെ തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. 13മത്സരങ്ങളിൽ 14പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയത്തോടെ 16 പോയന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറിയ ജംഷഡ്പൂര്‍ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
Post Your Comments