തിരുവനന്തപുരം: കേരളത്തിൽ പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് തുടക്കമാകുന്നു. 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ ഉൽപാദനത്തിന് ധാരണയായി. വൈദ്യുതി വകുപ്പ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. നിലയങ്ങളുടെ നിർമ്മാണ്ണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കും.
സൗര പദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാർ പദ്ധതിയിലേയ്ക്ക് 2,78264 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യഘട്ടമായി 200 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനാണ് തീരുമാനിച്ചത്. 42500 പേര്‍ ചുരുക്കപ്പട്ടികയിൽ ഇടം നേടി. 2020 ജൂൺ മാസത്തോടെ ആദ്യഘട്ടത്തിലെ മുഴുവൻ ഉപഭോക്താക്കൾക്കുമുള്ള നിലയങ്ങൾ പൂർത്തിയാകും. ശേഷിക്കുന്ന 150 മെഗാവാട്ടിനായുള്ള റീടെന്ററിംഗ് നടപടി ക്രമങ്ങളും പുരോഗിക്കുകയാണ്.
വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ഊർജ്ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയാണ് സൗര. 2021 ഓടെ 1000 മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്: നിലവിൽ 163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.
Post Your Comments