KeralaLatest NewsNewsBusiness

സൗരോർജ്ജ ഡയറി: പുതിയ മാറ്റത്തിനൊരുങ്ങി മിൽമ

പ്രതിദിനം രണ്ട് മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റായിരിക്കും നിർമ്മിക്കുക

പാൽ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മിൽമ. സമ്പൂർണ സൗരോർജ്ജ ഡയറിയാണ് മിൽമ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കൂടാതെ, ഇന്ത്യയിലെ ആദ്യ സമ്പൂർണ സൗരോർജ്ജ ഡയറി നിർമ്മാതാക്കളെന്ന നേട്ടവും മിൽമയ്ക്ക് സ്വന്തമാകും. ജൂലൈ 5 നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം രണ്ട് മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റായിരിക്കും നിർമ്മിക്കുക. തൃപ്പൂണിത്തുറ യൂണിറ്റിൽ സ്ഥാപിക്കുന്ന ഈ പ്ലാന്റിന് ഏകദേശം 11.50 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. കൂടാതെ, അനെർട്ടാണ് പ്ലാന്റിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്.

Also Read: കനത്ത മഴ: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു, ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു

‘എറണാകുളത്തെ ഡയറിയുടെ പ്രവർത്തനത്തിന് ഏകദേശം 27.47 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. മിച്ചം വരുന്ന 58,000 യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഗ്രിഡിന് കൈമാറും. ഇതിലൂടെ പ്രതിവർഷം ഏകദേശം 1.60 കോടി രൂപ ലാഭമുണ്ടാക്കാനാണ് മിൽമയുടെ ലക്ഷ്യം’, മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തിരുവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button