കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 1988ല്‍ അഹമ്മദാബാദ് സര്‍ക്കിളില്‍ പ്രൊബേഷനറി ഓഫീസര്‍ ആയാണ് അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്.
കിട്ടാക്കടം, വായ്പാ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നിപുണനായ അദ്ദേഹം രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 3 പതിറ്റാണ്ട് സേവനത്തിനിടയില്‍ ന്യൂയോര്‍ക്ക് ശാഖയില്‍ വൈസ് പ്രസിഡന്റ്—& ഹെഡ്, ഇന്‍ഡോര്‍ വാണിജ്യ ശാഖയില്‍ ഡിജിഎം, മുംബൈ കോര്‍പ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പില്‍ ജിഎം & ആര്‍എച്ച് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Post Your Comments