CricketLatest NewsNewsSports

കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്‍

ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്‌കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ ടീമിലും ഇവര്‍ ഒന്നിച്ചു കളിച്ചു. എന്നാലിപ്പോള്‍ കാംബ്ലിക്ക് മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ടെന്‍ഡുല്‍ക്കര്‍.

2017ല്‍ ലോകകപ്പ് കളിച്ച താരങ്ങള്‍ക്കുള്ള സമര്‍പ്പണമായി ഗായകന്‍ സോനു നിഗത്തിനൊപ്പം സച്ചിന്‍ പാടിയ ക്രിക്കറ്റ് വാലി ബീറ്റിന്റെ റാപ് പതിപ്പ് പാടാനാണ് സച്ചിന്‍ കാംബ്ലിയെ വെല്ലുവിളിച്ചിരിക്കുന്നത്. വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഒരാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് സച്ചിന്റെ വെല്ലുവിളി. 1980 മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേരുകളുപയോഗിച്ചാണ് ഈ പാട്ട് രൂപപ്പെടുത്തിയിരിക്കുന്നത്.

കാംബ്ലി മികച്ച ഗായകനാണെന്ന് കാംബ്ലിയുടെ ജന്‍മദിനത്തില്‍ സച്ചിന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കാംബ്ലി നല്ല ഗായകനും ഡാന്‍സറുമായിരുന്നു എന്നാണ് സച്ചിന്‍ അന്ന് പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് സച്ചിന്റെ ഈ വെല്ലുവിളി. പാടിക്കേള്‍പ്പിച്ചില്ലെങ്കില്‍ തനിക്ക് ചെലവ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button