ന്യൂഡൽഹി: എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനും അമേരിക്കയുമെല്ലാം മതരാജ്യങ്ങളാണ്. ഇന്ത്യയുടെ മതമായി ഹിന്ദുവെന്നോ സിഖ് എന്നോ ബൗദ്ധരെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് വസുദൈവ കുടുംബകം എന്നാണ് പറഞ്ഞത്. അതായത് ഈ ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നാണ് അവര്‍ കരുതിയതും പെരുമാറിയതും. ഈ സന്ദേശം ലോകം മുഴുവന്‍ വ്യാപിച്ചതും ഇവിടെ നിന്നാണെന്നും അദ്ദേഹം പറയുകയുണ്ടായി. അമേരിക്ക പോലും മതരാജ്യമാണ്. പാകിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാന്‍ കാരണമായത് ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments